തൃശ്ശൂരിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

തിരൂർ: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, മോഷണം, മയക്കുമരുന്ന് വിൽപന തുടങ്ങിയ ഒമ്പത് കേസുകളിൽ പ്രതിയായ തൃപ്രങ്ങോട് സ്വദേശിയെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.
തൃപ്രങ്ങോട് കോലുപാലം ഉള്ളാട്ടിൽ മുഹമ്മദ് അജ്മലിനെയാണ് (24) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മലിനെതിരെ കൽപകഞ്ചേരി, തിരൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലായി മാരക മയക്കുമരുന്നുകൾ കൈവശം വെച്ചതിനും വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിനും എട്ടോളം കേസുകളും ഒരു മോഷണ കേസും നിലവിലുണ്ട്.
അവസാനമായി തിരൂർ പൊലീസ് 1.87 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു.