ജീവിതം ചിട്ടപ്പെടുത്താൻ വിദ്യാർഥികാലം ഉപയോഗപ്പെടുത്തണം :കാന്തപുരം

Student life should be used to organize life: Kanthapuram
Student life should be used to organize life: Kanthapuram

കോഴിക്കോട്: ജീവിതം ചിട്ടപ്പെടുത്താനും ക്രമീകരിക്കാനുമുള്ള അവസരമായി വിദ്യാർഥി കാലം ഉപയോഗപ്പെടുത്തണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന വാർഷിക പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

tRootC1469263">

പാഠ്യ വിഷയങ്ങളെ മനസ്സിലാക്കൽ മാത്രമായി വിദ്യാർഥി കാലം ചുരുങ്ങരുത്. ജീവിതം ക്രമീകരിക്കാൻ ആവശ്യമായ നൈപുണികളും കഴിവുകളും അഭ്യസിക്കേണ്ടതും ഈ കാലത്ത് തന്നെയാണ്. കൂട്ടായ്മ, സംഘാടനം, സാന്ത്വനം, സേവനം, നേതൃഗുണം, പ്രതിസന്ധികളെ തരണംചെയ്യൽ എന്നിവയൊക്കെ ആർജിക്കാൻ ശ്രമിക്കണം. അറിവിനൊപ്പം ഭാവി ജീവിതത്തിൽ ഇവയെല്ലാം പ്രയോജനപ്പെടുമെന്നും ഉസ്താദ് പറഞ്ഞു. 

ജാമിഅ സീനിയർ മുദരിസ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ചാൻസിലർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പിസി അബ്ദുല്ല മുസ്‌ലിയാർ, ബശീർ സഖാഫി കൈപ്പുറം, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിർ സഖാഫി സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് സയ്യിദ് മുഹ്‌സിൻ ജീലാനി, ജനറൽ സെക്രട്ടറി ഹാഫിള് മിസ്അബ്, ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ തളിപ്പറമ്പ്, സെക്രട്ടറി ജദീർ കൂട്ടിലങ്ങാടി സംസാരിച്ചു. ഇല്യാസ് ബെളിഞ്ച സ്വാഗതവും ഖലീൽ അഹ്‌മദ്‌ കീഴിശ്ശേരി നന്ദിയും പറഞ്ഞു.

Tags