കാന്തപുരത്തിന്റെ മേഖല ആത്മീയമാണെന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് അധികാരമുണ്ട് ; പി വി അന്‍വര്‍

UDF will have a resounding victory in the assembly elections, winning 89 seats; Anti-Pinarayi wave will sweep Malabar; PV Anwar with survey

 കോഴിക്കോട്: സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ന്യായീകരിച്ച് പി വി അന്‍വര്‍. കാന്തപുരത്തിന്റെയും പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഇത്തരം അഭിപ്രായപ്രകടനത്തിന് അവകാശവും അധികാരവും ഉണ്ടെന്ന് പി വി അന്‍വര്‍ അഭിപ്രായപ്പെട്ടു. വിഷയത്തെ പര്‍വ്വതീകരിച്ച് അതില്‍ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങള്‍ തികച്ചും അപലപനീയമാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകള്‍ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും പ്രസ്ഥാനവും വഹിച്ച പങ്ക് നിസ്തുലമാണ്. വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചര്‍ച്ചയാക്കി ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.

Tags