‘ഇത്തരം കാര്യങ്ങളിൽ ഉപദേശം നൽകേണ്ടത് സ്ത്രീകൾക്കല്ല, പുരുഷന്മാർക്കാണ്‘ ; കാന്തപുരത്തിന് പാലൊളിയുടെ മറുപടി

"It is men, not women, who need to be advised on such matters": Paloli's reply to Kanthapuram.

 സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ല്യാരുടെ പരാമർശത്തിന് മറുപടിയുമായി മുതിർന്ന സി.പി.എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. ഇത്തരം കാര്യങ്ങളിൽ ഉപദേശം നൽകേണ്ടത് സ്ത്രീകൾക്കല്ല, പുരുഷന്മാർക്കാണെന്ന് പാലൊളി പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്ന ഇടങ്ങളിൽ തെറ്റായ പ്രവണതകൾ കാണിക്കുന്നതിൽ പുരുഷന്മാരാണ് മുൻപിലുള്ളതെന്നും അതിനാൽ പുരുഷന്മാർക്കാണ് അച്ചടക്കവും അവബോധവും സംബന്ധിച്ച ഉപദേശം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകൾ മാത്രം അടങ്ങിയൊതുങ്ങി ഇരിക്കണമെന്നത് പ്രശ്നത്തിന്റെ പരിഹാരമല്ലെന്നും പാലൊളി പറഞ്ഞു. പുരുഷമേധാവിത്വം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും അത് മുസ്‍ലിം സമുദായത്തിൽ കൂടുതൽ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയെ പൂർണമായി തെറ്റാണെന്ന് പറയുന്നില്ലെന്നും സ്ത്രീകൾ ശ്രദ്ധിക്കണമെന്നത് ശരിയാണെന്നും എന്നാൽ പ്രശ്നത്തിനുത്തരവാദികൾ സ്ത്രീകൾ മാത്രമാണെന്ന രീതിയിലുള്ള വാദം അംഗീകരിക്കാനാവില്ലെന്നും പാലൊളി വ്യക്തമാക്കി.

Tags