കണ്ഠര് രാജീവർക്ക് തിരിച്ചടി...! ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിക്കെതിരായി തെളിവുകളില്ലെന്ന പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്ന വിചാരണക്കോടതിയുടെ മുൻപത്തെ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി.
tRootC1469263">അന്വേഷണ സംഘത്തിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, തന്ത്രി കണ്ഠര് രാജീവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും അന്വേഷണത്തെ ഇത് ബാധിക്കുമെന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്. സംഭവത്തിൽ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
.jpg)


