പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;കൂടെയുണ്ടായിരുന്നയാൾ മാട്ടൂലിൽ ആത്മഹത്യ ചെയ്തു

vijiyan and seema. Woman found dead under mysterious circumstances at lodge in Parasinikkadav; man who was with her commits suicide in Mattul


കണ്ണൂർ  : പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നലെ കൂടെയുണ്ടായിരുന്നയാളെ മാട്ടൂലിൽ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയനാണ് മരിച്ചത്. പറശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി.സീമ(50) യുടെ കൂടെയാണ് ആൺ സുഹൃത്തായ  ഇയാൾ മുറിയെടുത്തിരുന്നത് .സീമയുടെ മരണത്തിന് പിന്നലെ കാണാതായ വിജയനെ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .

tRootC1469263">

 ഇരുവരും അയല്‍വാസികളാണ്. ബുധനാഴ്ച്ച ( ഫെബ്രുവരി 4 ) ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്.വൈകുന്നേരം ആരോടെ വിജയന്‍ മുറി പുറത്തുനിന്ന് പൂട്ടി പുറത്തേക്ക് പോയി.ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്.വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു.

Tags