ജപ്പാനില്‍ കണ്ണൂരുകാരിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചു

dead

മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാര്‍ഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. 

ജപ്പാനിലെ കകമിഗാഹാരയില്‍ മലയാളി യുവതി ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം. മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാര്‍ഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. 

നഴ്‌സിംഗ് കെയര്‍ ജോലിക്കായി 6 മാസം മുമ്പാണ് യുവതി ജപ്പാനില്‍ എത്തിയത്. ചിന്നിച്ചിതറിയ നിലയിലായതിനാല്‍ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ജപ്പാനില്‍ എത്തിയശേഷം അവിടെ സംസ്‌കാരം നടത്തുന്നതും ആലോചിക്കുന്നുണ്ട്.

Tags