കണ്ണൂരിൽ മന്ത്രവാദചികിത്സയ്ക്കെത്തിയ 55 വയസുകാരിക്ക് പീഡനം ; കക്കാട് സ്വദേശി ശിഹാബുദ്ദീൻ തങ്ങൾ റിമാൻഡിൽ

A 55-year-old woman who came for witchcraft treatment in Kannur was molested; Kakkad native Shihabuddin Thangal in remand
A 55-year-old woman who came for witchcraft treatment in Kannur was molested; Kakkad native Shihabuddin Thangal in remand

നടുവേദന വിട്ടുമാറാത്തതിനെ തുടർന്ന് 55 കാരിയായ സ്ത്രീ ശിഹാബുദ്ദീൻ തങ്ങളെ വീട്ടിലേക്ക് വിളിച്ചു വരുത്തി മന്ത്രവാദ ചികിത്സ നടത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ചികിത്സയ്ക്കിടെ ശിഹാബുദീൻ തങ്ങൾ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയും തടഞ്ഞപ്പോൾ മാന്ത്രിക വടിയായി ഉപയോഗിക്കുന്ന ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ചെയ്തു

കണ്ണൂർ : ചികിത്സയ്ക്കിടെ വയോധികയെ കയറിപ്പിടിച്ചെന്ന പരാതിയിൽ കണ്ണൂർ കക്കാട് സ്വദേശിയായ മന്ത്രവാദ ചികിത്സകൻ റിമാൻഡിൽ. കണ്ണൂർ കക്കാട് സ്വദേശിയും തളിപ്പറമ്പിലെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ശിഹാബുദ്ദീൻ തങ്ങളാണ് (52) അറസ്റ്റിലായത്. 

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വയോധിക നൽകിയ പരാതിയിലാണ് പൊലിസ് അറസ്റ്റുചെയ്തത്. നടുവേദന വിട്ടുമാറാത്തതിനെ തുടർന്ന് 55 കാരിയായ സ്ത്രീ ശിഹാബുദ്ദീൻ തങ്ങളെ വീട്ടിലേക്ക് വിളിച്ചു വരുത്തി മന്ത്രവാദ ചികിത്സ നടത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ചികിത്സയ്ക്കിടെ ശിഹാബുദീൻ തങ്ങൾ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയും തടഞ്ഞപ്പോൾ മാന്ത്രിക വടിയായി ഉപയോഗിക്കുന്ന ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. 

tRootC1469263">

സ്ത്രീയോട് സ്വർണാഭരണവും മന്ത്രവാദി ആവശ്യപ്പെട്ടിരുന്നു. സ്വർണാഭരണം ലോക്കറിലാണെന്നും എടുക്കാനാകില്ലെന്നും പറഞ്ഞപ്പോൾ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ എത്തി ചികിത്സ നൽകുന്നയാളാണ് ശിഹാബുദ്ദീൻ തങ്ങളെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ റിമാൻഡിൽ.

Tags