കണ്ണൂരിൽ വിവാഹ ദിവസം വരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Groom found dead at home on wedding day in Kannur


ചക്കരക്കൽ : ഏച്ചൂരിൽ വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി .ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനാണ് (29) വീട്ടിൽ തൂങ്ങിമരിച്ചത് .ജമ്മു കാശ്മീരിൽ എസ് എസ് ബി ബോർഡർ പൊലി സായി ജോലി ചെയ്തു വരികയായിരുന്നു.

ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം  നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.വിവാഹത്തിന് ഒരുങ്ങിയ വരൻ്റെ വീട്ടിൽ അവിചാരിതമായി എത്തിയ ദുരന്തം ഏച്ചൂർ ഗ്രാമത്തെ നടുക്കിയിട്ടുണ്ട്.
 

Tags