വി.ഡി സതീശൻ്റെ മുഖ്യമന്ത്രി പദവി : കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ ആഹ്ളാദ പ്രകടനം നടത്തി
May 14, 2026, 19:32 IST
കണ്ണൂർ : വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് കണ്ണൂർ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം പടക്കം പൊട്ടിച്ചാണ് തുടങ്ങിയത്.
നഗര പ്രദിക്ഷണം നടത്തിയതിനു ശേഷം ഡി സി സി ഓഫീസിൽ സമാപിച്ചു. പ്രവർത്തകരും നേതാക്കളും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ഡി സി സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്, മേയർ അഡ്വ പി ഇന്ദിര, റിജിൽ മാക്കുറ്റി, പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ നേതൃത്വം നൽകി.
.jpg)

