വെറും 60 രൂപയ്ക്ക് അഞ്ച് ലക്ഷത്തിൻ്റെ ഇൻഷൂറൻസ്: ചരിത്രം സൃഷ്ടിച്ച് കണ്ണൂർ സർവ്വകലാശാല
കണ്ണൂർ: കണ്ണുർ സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. 2025 അഡ്മിഷൻ മുതലുള്ള 17343 വിദ്യാർഥികൾക്കാണ് ഇത് ബാധകമാവുക. ഓരോ വിദ്യാർത്ഥിയിൽ നിന്നും 60/- രൂപ ഈടാക്കിക്കൊണ്ട് ആകർഷകമായ പാക്കേജ് ആണ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്.
പദ്ധതിയുടെ പോളിസി രേഖകൾ ഒദ്യോഗികമായി കൈമാറുന്ന ചടങ്ങ് മെയ് 22 രാവിലെ പത്തിന് കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിൽ വെച്ച് സിണ്ടിക്കേറ്റ് അംഗങ്ങളുടെയും, രജിസ്ട്രാറുടെയും സാന്നിധ്യത്തിൽ വൈസ് ചാൻസലർ പ്രൊഫ: കെ കെ സാജു ഉത്ഘാടനം നിർവ്വഹിക്കും. ചടങ്ങിന് ശേഷം നാഷണൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥർ പോളിസി വിശദാംശങ്ങളും, ക്ലെയിം സംബന്ധിച്ച നടപടിക്രമങ്ങളും വിശദീകരിച്ചു കൊണ്ടുള്ള സെഷൻ വിവിധ കോളേജുകളിലെ പ്രിൻസിപ്പാൽമാർക്കും ക്യാംപസ് ഡയരക്ടേഴ്‌സിനും നടക്കും.
.jpg)

