കണ്ണൂരിൽ അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കുന്നതിനായി പോക്‌സോ കേസിലെ പ്രതിയാക്കി, ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ പൊലിസ് കേസെടുത്തു

തലശേരി: കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെതിരെ ഗൂഡാലോചന നടത്തി ഹൈക്കോടതിയില്‍ പോക്‌സോ കേസ് ഫയല്‍ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മാതാവിനെതിരെ എടക്കാട് പൊലിസ് കേസെടുത്തു. സസ്‌പെന്‍ഷനില്‍കഴിയുന്ന അധ്യാപകനെതിരെ തെറ്റായ പരാതി നല്‍കിയതിനാണ് എടക്കാട് പൊലിസ് സ്വമേധയാ കേസെടുത്തത്.
ഇവര്‍ക്ക് പുറമെ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കടമ്പൂര്‍ സഹസ്രപൂര്‍ണിമയിലെ സുധാകരന്‍ മഠത്തില്‍ അധ്യാപകന്‍ കോളയാട് ഐശ്വര്യയിലെ പി. എം സജി, പി.ടി. എ പ്രസിഡന്റ്തണ്ടയാംപറമ്പ് ഗാന്ധി നഗര്‍ ഹൗസിങ് കോളനയിലെ കെ.രഞ്ചിത്ത് എന്നിവരും കേസിലെ പ്രതികളാണ്.
കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കോഴിക്കോട് സ്വദേശി പി.ജി സുധിയെ കളളക്കേസില്‍കുടുക്കുന്നതിനാണ് വ്യാജ പരാതി നല്‍കിയതെന്നു പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എടക്കാട് സി. ഐ സുരേന്ദ്രന്‍കല്യാടന്‍, എസ്. ഐ എന്‍.വിജേഷ്, എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ ഗൂഡാലോചന നടത്തിയതാണെന്ന്‌വ്യക്തമായത്. കഴിഞ്ഞഒരുവര്‍ഷമായി കുറ്റാരോപിതനായ അധ്യാപകന്‍ സസ്‌പെന്‍ഷനിലാണ്.
2022-ഒക്‌ടോബര്‍ 21-ന് ഉച്ചയ്ക്ക്‌രണ്ടേകാല്‍ മണിയോടെ സുധി മാസ്റ്റര്‍സ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം മാറുന്ന മുറിയില്‍ കടന്നു ചെന്ന് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗീക ചേഷ്ടകള്‍കാണിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നായിരുന്നു ആരോപണം.അന്ന് ഒരുവിദ്യാര്‍ത്ഥിനിയുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഭവം വസ്തുതാപരമല്ലെന്ന് കണ്ടെത്തിയിരുന്നു.
അതുകൊണ്ടു തന്നെ പൊലിസ് കേസെടുത്തിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സുധിമാസ്റ്ററെ ധൃതിയില്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.പിന്നീട് ഇതുവരെ തിരിച്ചെടുത്തുമില്ല. അടുത്ത വര്‍ഷം സ്‌കൂളില്‍ നിന്നും പുറത്താക്കേണ്ട അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കലായിരുന്നു ലക്ഷ്യം.
ഹൈക്കോടതിയില്‍ അധ്യാപകനെതിരെ പൊലിസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന്ചൂണ്ടിക്കാട്ടി ഹരജി നല്‍കിയ വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയില്‍ വീണ്ടും പുനര്‍ അന്വേഷണം നടത്തിയ എടക്കാട് പൊലിസ് സംഭവത്തിനു പിന്നില്‍ വന്‍ഗൂഡാലോചന നടന്നിട്ടുണ്ടെന്ന്കണ്ടെത്തുകയായിരുന്നു.