കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Jun 15, 2025, 14:06 IST


മട്ടന്നൂർ : മട്ടന്നൂർ നഗരസഭയിലെ കരേറ്റയിൽ മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടുമാസം പ്രായമായ കരേറ്റ ചോതാരയിലെ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ. ഫാത്തിബിയുടെയും മകൻ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.
ഉടനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം മെരുവമ്പായി മഖാം ഖബർസ്ഥാനിൽ ഖബറടക്കി.സഹോദരങ്ങൾ: ആയിഷ ബത്തൂൽ, മുഹമ്മദ്, അഹീദ് ഫഹീം (മൂവരും നീർവേലി യു.പി സ്കൂൾ വിദ്യാർഥികൾ).
