പൊതു വിദ്യാലയങ്ങളുടെ ചിറകിലേറി വിജയ തിളക്കം : എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ കണ്ണൂരിന് അഭിമാനിക്കാനേറെ...

കണ്ണൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് മൂന്നാം തവണയും കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തെത്തിയതിൽ സന്തോഷം തിരയടിച്ചു. പൊതു വിദ്യാലയങ്ങളുടെ ചിറകിലേറിയാണ് കണ്ണൂർ ഇക്കുറിയും വിജയ തിലകമണിഞ്ഞത്. നുറു മേനി കൊയ്ത പൊതു വിദ്യാലയങ്ങളാണ് വിജയ ശിൽപ്പികളായത്.
ആദ്യമായാണ് തുടർച്ചയായ മൂന്ന വർഷങ്ങളിൽ കണ്ണൂർജില്ല ഒന്നാം സ്ഥാനം കെവരിക്കുന്നത്.കഴിഞ്ഞ വർഷം 99.77 ശതമാനമുണ്ടായ വിയജ ശതമാനം ഇക്കുറി 99.94 ശതമാനമാണ്. 34,997 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 34,975 പേർ വിജയിച്ചു.6,803പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
ആൺകുട്ടികൾ 2363 പേരും പെൺകുട്ടികൾ 4440 പേരും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ ( 1,361),തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ (2,791) ,തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ (2,651 ) എന്നിങ്ങനെയാണ് എ പ്ലസുകൾ.
കഴിഞ്ഞ വർഷം 35,249 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയതിൽ ഇതിൽ 35,167 കുട്ടികൾ വിജയിക്കുകയും 4158 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തു.ഈ വർഷം 198 കേന്ദ്രങ്ങളിലായാണ് പരീക്ഷയെഴുതിയത്.
ജില്ലയിൽ മലയാളം പാർട്ട് ടു വിലാണ് കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിത് .5,517 വിദ്യാത്ഥികൾ എ പ്ലസ് നേടി .മാത്തമാറ്റിക്സിലാണ് ഏറ്റവും കുറവ് എപ്ലസ്. 2,181 വിദ്യാത്ഥികൾ മാത്രമാണ് എ പ്ലസ് നേടിയത്.പട്ടിത ജാതി വിഭാഗത്തിൽ പരീക്ഷയെഴുതിയ മൂന്ന് പേരും വിജയിച്ചു.
40 ലക്ഷം രൂപ ചെലവിൽ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സ്‌മൈൽ, മുകുളം പദ്ധതികൾ വിജയം കണ്ടുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വിദഗ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക മൊഡ്യുൾ തയ്യാറാക്കിയാണ് സ്‌കൂളുകളിൽ പരിശീലനം നൽകിയത്. പട്ടികവർഗ മേഖലകളിൽ റെസിഡൻഷ്യൽ ക്യാമ്പുകൾ നടത്തി.
ഭക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെ നൽകി സ്‌കൂളുകളിൽ രണ്ട് മാസത്തോളം പ്രത്യേക പരിശീലന ക്ലാസുകൾ നടത്തി. കഴിഞ്ഞ വർഷത്തെ വിജയ ശതമാനത്തിൽ നിന്നും കുറഞ്ഞ .06 ശതമാനം വിജയം എങ്ങനെ നഷ്ട്ടമായെന്ന് വിശദമായി പരിശോധിക്കുമെന്നും ദിവ്യ പറഞ്ഞു.വിദ്യാത്ഥികളുടെ പ്രശ്‌നങ്ങൾ മനസിലാക്കിയാണ് പരിശീലനം നൽകിയത്.
പരാജയപ്പെട്ട വിദ്യാത്ഥികളെ സേ പരീക്ഷയിലൂടെ വിജയിപ്പിക്കാനുള്ള സഹായങ്ങൾ നൽകുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വി .എ ശശീന്ദ്ര വ്യാസ് പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.കെ .കെ ര.ത്‌നകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ യു. പി .ശോഭ, അഡ്വ.ടി .സരള, വി .കെ സുരേഷ് ബാബു, എന്നിവർ പങ്കെടുത്തു.