കണ്ണൂരില്‍ അച്ഛന്റെ കയ്യില്‍ നിന്ന് വെടിയേറ്റ് മകന് പരിക്ക്; കേസെടുത്തു

google news
police

അച്ഛന്റെ കയ്യില്‍ നിന്ന് വെടിയേറ്റ് മകന് പരിക്ക്. കനക ഭവനില്‍ ഗോപിയാണ് മകന്‍ സൂരജിനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്. കണ്ണൂര്‍ പാനൂര്‍ മേലെ പൂക്കോത്താണ് സംഭവം.

പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എയര്‍ഗണ്‍ വൃത്തിയാക്കുമ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഗോപി പൊലീസില്‍ നല്‍കിയ മൊഴി.

എന്നാല്‍, മദ്യലഹരിയില്‍ ഇയാള്‍ മകനെ വെടിവെച്ചതാണെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്തു.

Tags