പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : കണ്ണൂർ സ്വദേശി ഷുഹൈബ് പിടിയിൽ

Case involving the sexual abuse of two minor boys: Shuhaib, a native of Kannur, arrested.

തലശേരി: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് യുവാവിനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വടകര അഴിയൂർ കോറോത്ത് റോഡിലെ യാദ്‌ഗറിലെ ഷുഹൈബാ (37) ണ് പിടിയിലായത്. പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താം തരത്തിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലും സ്കൂ‌ൾ പരിസരത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.നേരത്തെ ഇയാൾ സ്‌കൂളിന് സമീപത്തെ ജ്യൂസ് കടയിൽ  ജോലി ചെയ്‌തിരുന്നു. 

ഈസമയമാണ് പീഡനം നടത്തിയത്. നിലവിൽ പാനൂർ കുരാറയിലെ കുന്നോത്തുമുക്കിൽ ഒരു വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. പള്ളൂർ പോലീസ് എടുത്ത കേസിൽ മാഹി സി.ഐ: പി. എ അനിൽകുമാർ നടത്തിയ തുടര ന്വേഷണത്തിൽ മാക്കുനിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഷുഹൈബിനെ പോണ്ടിച്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Tags