കണ്ണൂരിൽ വീട്ടിനുളളില്‍ ബോംബ് നിര്‍മിക്കവെ പൊട്ടിെത്തറിച്ചു പരുക്കേറ്റ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

kakka
kakka

കണ്ണൂര്‍ : കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടില്‍ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തില്‍ ഗൃഹനാഥനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍  എ കെ സന്തോഷ്(42) അറസ്റ്റിലായി.

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുക്കോലപറമ്പത്ത് എ കെ സന്തോഷിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും സ്വന്തം വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടാകുകയും അന്ന് കൈവിരല്‍ അറ്റുപോകുകയും ചെയ്തിരുന്നു.

tRootC1469263">

കേസില്‍വിചാരണ നേരിടവെയാണ് പുതിയ സംഭവം.  മാര്‍ച്ച് പന്ത്രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ സന്തോഷിനും ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു. എന്നാല്‍  ലസിതയുടെ പരുക്ക് ഗുരുതരമല്ല.

വീടിനകത്തു നിര്‍മിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനവസ്തു നിരോധന നിയമപ്രകാരമാണ് ഈയാള്‍ക്കെതിരെ കേസെടുത്തത്.

Tags