കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ; പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജരുമായി ചർച്ച നടത്തി കെ. സുധാകരൻ എം.പി
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ മധുകർറോട്ടുമായി കെ. സുധാകരൻ എം.പി ചർച്ച നടത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനെ ആധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ അടിസ്ഥാന സൗകര്യം, സുരക്ഷ, ഭിന്നശേഷിക്കാർക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എം.പി ചർച്ചയിൽ ശക്തമായി ഉന്നയിച്ചു. സ്റ്റേഷനിൽ പിറ്റ് ലൈൻ അടിയന്തിരമായി സ്ഥാപിക്കൽ, റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തെ പ്രസ് ക്ലബ് മുനീശ്വരൻ കോവിൽ ഭാഗത്തുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തികരിക്കുക, പ്ലാറ്റ്ഫോം നമ്പർ ഒന്നിനും രണ്ടിനുമിടയിൽ കുറഞ്ഞത് 12 അടി വീതിയുള്ള ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കൽ, വടക്ക് ഭാഗത്തെ ടിക്കറ്റ് കൗണ്ടറിന് സമീപം എസ്കലേറ്റർ സ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ഡിവിഷൻ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തി.
tRootC1469263">
കൂടാതെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മെമു സർവ്വിസ്, വെയിറ്റിംഗ് ഹാൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, പാർക്കിംഗ് സംവിധാനം എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും എം.പി. ചർച്ച ചെയ്തു. ഇതിനുപുറമേ റിസർവേഷൻ കൗണ്ടറുകളിലും ,നോർമൽ ടിക്കറ്റ് കൗണ്ടറുകളിലും നിലവിലെ ജീവനക്കാരുടെ കുറവ് യാത്രക്കാരെ സാരമായി ബാധിക്കുന്നതായി എംപി ചൂണ്ടിക്കാണിച്ചു.കണ്ണൂർ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷന്റെ വികസനം വടക്കൻ കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് നിർണായകമാണെന്നും കെ. സുധാകരൻ വ്യക്തമാക്കി.
ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും, ഘട്ടംഘട്ടമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ എം.പിയെ അറിയിച്ചു.
.jpg)


