കണ്ണൂർ പയ്യാമ്പലം ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; കടലിൽ കാണാതായ വാരം സ്വദേശിയുടേതാണെന്ന് സംശയം

Body of a young man found at Payyambalam beach in Kannur; suspected to be that of a native of Waram who went missing at sea
Body of a young man found at Payyambalam beach in Kannur; suspected to be that of a native of Waram who went missing at sea

കണ്ണൂർ:പയ്യാമ്പലം ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് പയ്യാമ്പലും അറേബ്യൻ റിസോർട്ട് പരിസരത്ത് കടൽ ഭിത്തിയോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹമാണ് ഇതെന്ന് സംശയിക്കുന്നു.

tRootC1469263">

ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി പ്രിനീഷിനെയാണ് തിങ്കളാഴ്ച്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.  കൂടെ കുളിക്കാനിറങ്ങിയ പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പികെ ഗണേഷൻ നമ്പ്യാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.വിവരം അറിഞ്ഞ് പ്രിനീഷിൻ്റെ ബന്ധുകളും സുഹൃത്തുക്കളും പയ്യാമ്പലത്തേക്ക് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Body of a young man found at Payyambalam beach in Kannur; suspected to be that of a native of Waram who went missing at sea

Tags