യു.എ.ഇയിൽ തട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശിക്കെതിരെ പ്രതികൂല വിധി : പവർ ഓഫ് അറ്റോണമി ഹോൾഡർ

Power of Autonomy Holder gives adverse verdict against Kannur native who committed fraud in UAE
Power of Autonomy Holder gives adverse verdict against Kannur native who committed fraud in UAE

കണ്ണൂർ : യു.എ.ഇയിൽ വ്യാപകമായി തട്ടിപ്പ് നടത്തിയതിന് സ്റ്റീൽ വ്യവസായിയും കണ്ണൂർ കുറുവ സ്വദേശിയുമായ കെ.പി സജിത്തിനെതിരെ പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ നിയമനടപടികൾ നടന്നുവരികയാണെന്ന് എക്സ്ട്രീം ഇൻ്റർനാഷനൽ മാനേജ്മെൻ്റ് കൺസൾട്ടൻസി പവർ അറ്റോണമി ഹോൾഡർ പ്രിൻസ് സുബ്രഹ്മണ്യൻ കണ്ണൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

tRootC1469263">

 2025 ഡിസംബർ 19 ന് കണ്ണൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഉത്തരവ് പ്രകാരം കെ.പി സജിത്തിൻ്റെ ഉടമസ്ഥതയിലുള്ള പതിനൊന്നിലധികം ഭൂമികളും വീടുകളും കെട്ടിടങ്ങളും ഒരുമിച്ചു അറ്റാച്ച് ചെയ്തിരിക്കുകയാണ്. സ്റ്റീൽ വ്യാപാരത്തിൻ്റെ പേരിൽ കെ.പി സജിത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യു എ ഇയിലെ വ്യവസായ സംരഭകരുടെ പരാതിയിലാണ് നടപടി. യു. എ ഇ യിൽ 200 ഓളം കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കെ.പി സജിത്ത് കണ്ണൂരിലേക്ക് കടന്ന് 2019ൽ കഴിയുകയാണ്. യു.എ.ഇയിൽ നടന്ന കുറ്റകൃത്യം ഇന്ത്യയിലെ കോടതികൾ പരിഗണിക്കില്ലെന്ന പഴുത് ഉപയോഗിച്ചാണ് കെ.പി സജിത്ത് വ്യാപകമായ തട്ടിപ്പ് നടത്തിയത്. യു.എ.ഇയിലെ തട്ടിപ്പു വഴി നാട്ടിൽ വാങ്ങിക്കൂട്ടിയ ഇദ്ദേഹത്തിൻ്റെ സ്വത്തുക്കൾ നിയമവിധേയമായി അറ്റാച്ച് ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഇതിൽ നിന്നും ഒളിച്ചോടാനാവില്ലെന്നും പ്രിൻസ് സുബ്രഹ്മണ്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags