സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് : രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

mv govindhan

 കണ്ണൂർ : തളിപറമ്പിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ സോഷ്യൽ മീഡിയയിൽ പരസ്യ വിമർശനം നടത്തിയ രണ്ട് സി പി എം പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. തളിപറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ഭാര്യയുമായ പി കെ ശ്യാമള ടീച്ചർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദനോട് തോറ്റിരുന്നു. 

പാർട്ടികോട്ടയായ ആന്തൂർ നഗരസഭ ഉൾപ്പെടെയുള്ള തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം തോറ്റതിന് കാരണക്കാരൻ മണ്ഡലം സിറ്റിങ് എംഎൽഎ കൂടിയായഎം വി ഗോവിന്ദനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതാക്കളായ ഇരുവരും ഫെയ്സ്ബുക്കിലൂടെ പരസ്യ വിമർശനം ഉന്നയിച്ചത്. 

കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശനെ തൻ സ്ഥാനത്ത് നിന്നും മാറ്റുകയും കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തെ ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണ് ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

Tags