കണ്ണൂരിൽ 6.67 ഗ്രാം എംഡിഎംഎയുമായി വയനാട് സ്വദേശി അറസ്റ്റിൽ
പ്രതി എംഡിഎംഎയുമായി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കണ്ണൂർ : കണ്ണൂരിൽ 6.67 ഗ്രാം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വയനാട് തലപ്പുഴ സ്വദേശി ആഷിഫ് എം.എം (31) ആണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് വി.വിയുടെ നേതൃത്വത്തിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ, പള്ളിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് എടച്ചേരിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.
പ്രതി എംഡിഎംഎയുമായി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി, സുജേഷ് എം.വി, ശ്യാംരാജ്, ജിജീഷ് സി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചത്.
.jpg)

