വ്യവസ്ഥാപിതമായ പരീക്ഷാ നടത്തിപ്പും നിയമനവും കാറ്റിൽപറത്തി, എന്തുമാകാമെന്ന ധാരണ ഭരണം കിട്ടിയെന്നതിന്റെ പേരിൽ കോൺഗ്രസിനും പോഷക സംഘടനകൾക്കും ഉണ്ടാകേണ്ടതില്ല : കെ കെ രാഗേഷ്‌

The backlash in the assembly elections will be examined: KK Ragesh
ജില്ലാ പൊലീസ്‌ സഹകരണസംഘത്തിൽ നിയമനത്തിനായുള്ള പരീക്ഷ കെഎസ്‌യുക്കാർ ബോധപൂർവം തടസപ്പെടുത്തി. സംഘം സെക്രട്ടറിയെയും പരീക്ഷാ നടത്തിപ്പുകാരെയും കൈയേറ്റം ചെയ്‌ത്‌ ചോദ്യപേപ്പർ കീറിയെറിഞ്ഞു. നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾക്ക്‌ രാഷ്ട്രീയ നേതൃത്വവും ഒത്താശ ചെയ്യുകയാണ്‌.

 കണ്ണൂർ : വ്യവസ്ഥാപിതമായ പരീക്ഷാ നടത്തിപ്പും നിയമനവും കാറ്റിൽപറത്തി, ഇവിടെ എന്തുമാകാമെന്ന ധാരണ ഭരണം കിട്ടിയെന്നതിന്റെ പേരിൽ കോൺഗ്രസിനും പോഷക സംഘടനകൾക്കും ഉണ്ടാകേണ്ടതില്ലെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ജില്ലാ പൊലീസ്‌ സഹകരണസംഘത്തിൽ നിയമനത്തിനായുള്ള പരീക്ഷ കെഎസ്‌യുക്കാർ ബോധപൂർവം തടസപ്പെടുത്തി. സംഘം സെക്രട്ടറിയെയും പരീക്ഷാ നടത്തിപ്പുകാരെയും കൈയേറ്റം ചെയ്‌ത്‌ ചോദ്യപേപ്പർ കീറിയെറിഞ്ഞു. നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾക്ക്‌ രാഷ്ട്രീയ നേതൃത്വവും ഒത്താശ ചെയ്യുകയാണ്‌.

കഴിഞ്ഞ മാർച്ച്‌ 14ന്‌ രണ്ട്‌ പത്രങ്ങളിൽ ചട്ടപ്രകാരം പരസ്യം നൽകിയാണ്‌ സൊസൈറ്റി നിയമന നടപടി തുടങ്ങിയത്‌. യോഗ്യരായവർക്കെല്ലാം രജിസ്‌ട്രേഡായി ഹാൾടിക്കറ്റും അയച്ചു. സഹകരണ വകുപ്പിന്റെ അനുമതിയുള്ള ഏജൻസിയാണ്‌ പരീക്ഷ നടത്തിയത്‌.

ഹാൾടിക്കറ്റില്ലാതെ ഹാളിലിരിക്കുന്നയാളോട്‌ ഓഫീസുമായി ബന്ധപ്പെടാൻ പറഞ്ഞപ്പോഴാണ്‌ കെഎസ്‌യുക്കാർ സംഘടിതമായി എത്തി ബഹളമുണ്ടാക്കിയത്‌. ഭരണം കിട്ടിയതിന്റെ പേരിൽ എന്ത്‌ അരാജകത്വവും നടപ്പാകും എന്നാണോ ഇവർ കരുതുന്നത്‌? യുഡിഎഫുകാർ ലിസ്‌റ്റിട്ട്‌ സ്ഥലം മാറ്റം നടത്തുന്നതിൽ ജീവനക്കാർ പ്രതിഷേധമുയർത്തുന്ന ഘട്ടത്തിൽ തന്നെയാണ്‌, നാട്ടിൽ വ്യവസ്ഥാപിതമായ എല്ലാ രീതികളും അട്ടിമറിക്കാൻ ഇവർ ശ്രമിക്കുന്നത്‌. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകണമെന്ന്‌ കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

Tags