കണ്ണൂരിൽ ജയിൽ ബിരിയാണിക്ക് ഇനി 80 രൂപ, ചപ്പാത്തിക്ക് 30 രൂപ ; സാധാരണക്കാർക്ക് അടിയായി വില വർധന

Jail biryani in Kannur now costs Rs 80, chapati Rs 30; price hike hits common people

ഹോട്ടൽ വിലക്കയറ്റത്തിന് താങ്ങായി നിൽക്കുന്നതിനിടെയാണ് ബിരിയാണിക്ക് മുന്നറിയിപ്പില്ലാതെ വില കൂട്ടിയത്. 2014 മുതൽ 65രൂപ വിലയുണ്ടായിരുന്ന ബിരിയാണിക്ക് 2024ൽ 70 രൂപയാക്കി. ഭരണം മാറിയതോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ 10രൂപ കൂട്ടി 80 ആക്കിയത്.

 തളിപ്പറമ്പ് : ശിക്ഷാതടവുകാരുണ്ടാക്കി ജയില്‍വകുപ്പ് വില്‍ക്കുന്ന  ഗുണമേന്മയും വിലക്കുറവും ഉണ്ടായിരുന്ന ജയിൽ ബിരിയാണിക്ക് 10 രൂപ വർധിപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ തയ്യാറാക്കു ന്ന ഫ്രീഡം ഫുഡ്സ് ഉൽപ്പന്നങ്ങളിൽ കൂടുതൽ ആവശ്യക്കാരുള്ള ചിക്കൻ ബിരിയാണിക്കാണ് കഴിഞ്ഞ ദിവസം മുതൽ ഒറ്റയടിക്ക് കൂട്ടിയത് 10രൂപയാണ്. ഹോട്ടലുകളിലെ വൻ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ജയിൽ ബിരിയാണി. ബിരിയാണിക്കും ചപ്പാത്തിക്കും വൻ വില്പപനയാണ്. 

ഹോട്ടൽ വിലക്കയറ്റത്തിന് താങ്ങായി നിൽക്കുന്നതിനിടെയാണ് ബിരിയാണിക്ക് മുന്നറിയിപ്പില്ലാതെ വില കൂട്ടിയത്. 2014 മുതൽ 65രൂപ വിലയുണ്ടായിരുന്ന ബിരിയാണിക്ക് 2024ൽ 70 രൂപയാക്കി. ഭരണം മാറിയതോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ 10രൂപ കൂട്ടി 80 ആക്കിയത്. വിലവർധിപ്പിച്ചത് വില്പനയെ സാരമായി ബാധിച്ചു. ഏറ്റവും കൂടുതൽ ബിരിയാണി വിൽപന നടത്തുന്ന സ്റ്റാളാണ് തളിപ്പറമ്പ് ബസ്സ്സ്റ്റാൻഡിലേത്. 70 രൂപയുമായി വരുന്നവരോട് 10രൂപ കൂടി ആവശ്യപ്പെടുമ്പോൾ വാങ്ങാതെ പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് വിൽപനക്കാരൻ പറഞ്ഞു.

Tags