ശൗചാലയമാലിന്യം പൊതു സ്ഥലത്ത് തള്ളിയതിനെതിരെ നടപടിയെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട്

Kannur Govt. Medical College Superintendent says action will be taken against dumping of toilet waste in public places
Kannur Govt. Medical College Superintendent says action will be taken against dumping of toilet waste in public places

പരിയാരം: ശൗചാലയ മാലിന്യം തള്ളിയതിനെ തിരെ കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണർ ഗവ.മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു. മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കേ, കരാർ പ്രകാരം പ്രവൃത്തി ചെയ്യാനേൽപ്പിച്ച ഏജൻസിയാണിത് ചെയ്തത്.മെഡിക്കൽ കോളേജ് അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ കലക്ഷൻ ടാങ്ക് ശുദ്ധീകരണ ജോലിയുടെ ഭാഗമായി ടാങ്കിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കലക്ഷൻ ടാങ്കിന് സമീപം കൂട്ടിയിട്ടതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

tRootC1469263">

ഈക്കാര്യം വ്യക്തമായ ഉടനെ തന്നെ  പ്രവൃത്തി നിർത്തി വെക്കാനുള്ള അടിയന്തര സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.ഈക്കാര്യം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകുവാനായി എഞ്ചിനീയറിംഗ് വിഭാഗം തലവനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.റിപ്പോർട്ട് കിട്ടിയ ഉടനെ തന്നെ ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Tags