കണ്ണൂരിൽ കഞ്ചാവ് വില്‍പനയ്ക്കിടെ ആസാം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍

ganja

 ശ്രീകണ്ഠാപുരം: കണ്ണൂര്‍ ജില്ലയുടെ മലയോര നഗരമായ  ശ്രീകണ്ഠാപുരത്ത് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തിയ ആസാംസ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. ആസാംസ്വദേശികളായ ഇയാസിന്‍ അലി(19) സോളിം ഉദിന്‍(23) എന്നിവരെയാണ് ശ്രീകണ്ഠാപുരം എസ്. ഐമാരായ എ.വി ചന്ദ്രന്‍,കെ.മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. 

റൂറല്‍ പൊലിസ്‌മേധാവിയുടെ ലഹരിവിരുദ്ധസ്‌ക്വാഡായ ഡാന്‍സാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ശ്രീകണ്ഠാപുരം നഗരത്തിനടുത്തെ ഓടത്തുപാലത്തിനടുത്തുവെച്ചാാണ് ഇയാസിന്‍ അലിയെ പിടികൂടിയത്. 126ഗ്രാംകഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. കോട്ടൂരില്‍വെച്ചാണ് 191ഗ്രാം കഞ്ചാവുമായി സോളിം ഉദിന്‍പിടിയിലായത്. സി. ഐ രാജേഷ് മാരങ്കലത്ത് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ശ്രീകണ്ഠാപുരത്തെ ചെങ്കല്‍,കരിങ്കല്‍ ക്വാറികള്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിവരുന്നതെന്നാണ് പൊലിസിന് ലഭിച്ച വിവരം.

Share this story