'ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജിവച്ച് സീറ്റ് ഒഴിഞ്ഞാൽ ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കും' ; നിയുക്ത എംഎൽഎ സജീവ് ജോസഫിന് മുന്നറിയിപ്പുമായി കണ്ണൂർ ചുഴലിയിൽ ഫ്ലെക്സ്

'If you resign and vacate your seat for the group manager, this will be your last election'; Flex warns appointed MLA Sajeev Joseph in Kannur Chuzhali
വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ച് സീറ്റ് ഒഴിഞ്ഞാൽ ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരുന്നു എന്ന് ഞങ്ങളും വിധി എഴുതുമെന്നാണ് ചാലിൽ വയൽ യുവാക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കണ്ണൂർ : യുഡിഎഫിന്റെ ഉ‍ജ്വലവിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസിൽ കനത്ത പോര് തുടരുന്നതിനിടെ കണ്ണൂരിൽ നിയുക്ത എംഎൽഎ സജീവ് ജോസഫിന് മുന്നറിയിപ്പുമായി ഫ്ലെക്സ്. സജീവ് ജോസഫ് ജയിച്ചു കയറിയ സീറ്റ് കെ സി വേണുഗോപാലിനായി ഒഴിഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് ചുഴലി ചാലിൽ വയലിൽ ഫ്ലെക്സ് ഉയർന്നത്. 

'If you resign and vacate your seat for the group manager, this will be your last election'; Flex warns appointed MLA Sajeev Joseph in Kannur Chuzhali1

വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ച് സീറ്റ് ഒഴിഞ്ഞാൽ ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരുന്നു എന്ന് ഞങ്ങളും വിധി എഴുതുമെന്നാണ് ചാലിൽ വയൽ യുവാക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഫ്ലെക്സിലെ വാക്കുകൾ

സജീവ് ജോസഫിനോട്
ഒന്ന് പറഞ്ഞേക്കാം...

വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ച് സിറ്റ് ഒഴിഞ്ഞാൽ... NB ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പ് ആയിരുന്നു എന്ന്
ഞങ്ങളും വിധി എഴുതും

ചാലിൽവയൽ യുവാക്കൾ

Tags