പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കിയത് മാനദണ്ഡങ്ങൾ ലംഘിച്ച് : കെ.കെ രാഗേഷിനെതിരെ അഖിലേന്ത്യാ സെക്രട്ടറിക്ക് പരാതി നൽകിയെന്ന് റിപ്പോർട്ട്
കണ്ണൂർ : സിപിഎം കണ്ണൂർജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെതെരഞ്ഞെടുത്തതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമാകുന്നു.
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് പരാതി നൽകി കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുവെന്നാണ് ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തത്.
സംഘടനാ ചട്ടങ്ങൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ കമ്മിറ്റിയംഗം അല്ലാത്തയാളെ എങ്ങനെ ജില്ലാ സെക്രട്ടറിയാക്കിയെന്ന് വ്യക്തമാക്കണമെന്നുംആവശ്യമുണ്ട്.കണ്ണൂരിൽ നിന്നുള്ള സിപിഎമ്മിന്റെ ചില കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ അറിവോടുകൂടിയാണ് പരാതി വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും കെ കെ രാഗേഷിന്റെ പ്രവർത്തനങ്ങളെ പറ്റി പരാതികൾ ഉയർന്നിരുന്നു. തളിപ്പറമ്പിലേയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയം, രക്തസാക്ഷി ഫണ്ട് വിവാദം ഇതിലെല്ലാം കെ കെ രാഗേഷ് സ്വീകരിച്ച നിലപാടുകളിൽ അടക്കം കണ്ണൂരിലെ ചില നേതാക്കൾ അതൃപ്തി പ്രകടമാക്കിയിരുന്നു. തല മുതിർന്ന നേതാക്കളെ മറികടന്നാണ് അന്നത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ. കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കിയത്.
.jpg)

