കണ്ണൂർ പുല്ലൂപ്പി സ്വദേശി അബുദാബിയിൽ മരണമടഞ്ഞു

pullooppi shakkir death
pullooppi shakkir death

മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച്ച വൈകുന്നേരം കണ്ണൂർ വിമാനതാവളത്തിലെത്തിക്കും

കണ്ണൂർ : കണ്ണൂർ പുല്ലൂപ്പി സ്വദേശി അബുദാബിയിൽ മരണമടഞ്ഞു. അബുദാബി കെ എം സി സി നാറാത്ത് പഞ്ചായത്ത് അംഗവും കണ്ണാടിപ്പറമ്പ്  പുല്ലൂപ്പി സ്വദേശിയുമായ കെ.വി ഷാക്കിറാ(38)ണ് അബുദാബിയിൽ വെച്ച് മരണപ്പെട്ടത്. ഹൃദയഘാതം കാരണം ചികിത്സയിലിരിക്കെയാണ് മരണം.

മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച്ച വൈകുന്നേരം കണ്ണൂർ വിമാനതാവളത്തിലെത്തിക്കും.പുല്ലുപ്പി ജുമാ മസ്‌ജിദിൽ പൊതുദർശനം ഒരുക്കും. മയ്യിത്ത് നിസ്കാരത്തിന് ശേഷം നിടുവാട്ട് മന്ന ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

tRootC1469263">

മാതാവ് : ഖദീജ, പിതാവ് : നാസർ, ഭാര്യ : ​റുക്‌സാന, മക്ക‍ൾ : മെഹ്‌വിഷ് ഫാത്തിമ , ശയാൻ ശാക്കിർ  

Tags