കേരളം ഭരിക്കുന്നത് തൊഴിലാളി സൗഹൃദ സർക്കാർ : മന്ത്രിസി.പി ജോൺ
കണ്ണൂർ:തൊഴിലാളി സൗഹൃദ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. മുൻ മന്ത്രി എം വി രാഘവന്റെ പന്ത്രങ്ങാം ചരമവാർഷികത്തോടനുബന്ധിച്ച് സി എം പി കണ്ണൂർ ജില്ലാ കൌൺസിൽ കണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രീയദർശിനി സൗജന്യ യാത്ര
ഒരു തുടക്കം മാത്രമാണ് - ഇനിയും അത്ഭുതങ്ങൾ സംഭവിക്കും
സൗജന്യമായി 115 ഓളം ബസ്സുകൾ കെ എസ് ആർ ടി സി ക്ക് ലഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സിപി എം രാജ്യത്ത് അപ്രസക്ത മായിരിക്കുകയാണ്എന്നും
കമ്മ്യൂണിസ്റ്റ് ആത്‍മാഭിമാനമാണ് എം വി ആർ നമുക്ക് തന്നതെന്നു അദ്ദേഹം പറഞ്ഞു. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ സി.എ.അജീർ അധ്യക്ഷത വഹിച്ചു. അഡ്വ: ടി.ഒ.മോഹനൻ എം.എൽ.എ , ടി.കെ.ഗോവിന്ദൻ എം.എൽഎ , മുസ്ലീം ലീഗ് ജില്ല പ്രസിഡൻറ് അബ്ദുൽ കരീം ചേലേരി, പി.ടി. മാത്യു, ചൂരായി ചന്ദ്രൻ ,മാണിക്കര ഗോവിന്ദൻ ,എം.വി.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

