സംഭവ ബഹുലമായ സർവീസ് കാലത്തിന് വിട : കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ സ്ഥലം മാറ്റി

Goodbye to eventful service period: Kannur Collector Arun K Vijayan has been transferred

തെരഞ്ഞെടുപ്പിന് മുന്നോടിയായി പല ജില്ലകളിലെയും കളക്ടർമാരെ മാറ്റിയപ്പോൾ അരുൺ കെ വിജയനെ മാറ്റാൻ തയ്യാറായിരുന്നില്ല. കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ഏറെ ആരോപണ വിധേയനായ കളക്ടറാണ് അരുൺ കെ വിജയൻ. 

കണ്ണൂർ : ജില്ലാ  കളക്ടർ അരുൺ കെ വിജയനെ സ്ഥലം മാറ്റി. അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായാണ് സർക്കാർ നിയമിച്ചത്. പകരം പി വിഷ്‌ണു രാജിനെ കണ്ണൂർ കളക്ടറായി നിയമിച്ചു. ഐ എ എസ് തലപ്പത്ത് വലിയ അഴിച്ചു പണിയാണ് സർക്കാർ നടത്തിയത്. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി പല ജില്ലകളിലെയും കളക്ടർമാരെ മാറ്റിയപ്പോൾ അരുൺ കെ വിജയനെ മാറ്റാൻ തയ്യാറായിരുന്നില്ല. കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ഏറെ ആരോപണ വിധേയനായ കളക്ടറാണ് അരുൺ കെ വിജയൻ. 

അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെ അധിക്ഷേപിച്ചു കൊണ്ടു സംസാരിച്ചപ്പോൾ കേട്ടു നിന്ന കളക്ടർ എതിർത്തില്ലെന്നായിരുന്നു ആരോപണം. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും കുടുംബവും കളക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Tags