കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ്: എം വി കെ, റാന്തൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി

Raids on hotels in Kannur city: Stale food items seized from MVK and Ranthal hotels
Raids on hotels in Kannur city: Stale food items seized from MVK and Ranthal hotels

തളാപ്പിലെ എം വി കെ, റാന്തൽ എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി


കണ്ണൂർ : കണ്ണൂർനഗരത്തിലെ  ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ എണ്ണ ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. തളാപ്പിലെ എം വി കെ, റാന്തൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോടെ കോർപറേഷൻ ക്ലീൻ സിറ്റി മാനേജർ പി പി ബൈജുവിന്റെ നേതൃത്വത്തിൽ  നടത്തിയ  പരിശോധനയിലാണ് പഴകിയ ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടു ത്തത്.

tRootC1469263">

തളാപ്പിലെ എംവികെ യിൽ നിന്നും ഉപയോഗിച്ച് പഴകിയ എണ്ണ, പഴകിയ വിവിധ ഭക്ഷണസാധനങ്ങളായതന്തൂരി ചിക്കൻ, ലോലിപോപ്പ്, ചിക്കൻ ടിക്ക, ചിക്കൻ മസാല, മസാലക്കൂട്ട്, റൈസ്,പൊറോട്ട മാവ് ഉൾപ്പെടെ പിടികൂടിയത്. പഴകിയ മാവ് തുറന്നിട്ട് ഈച്ച വന്നിരിക്കുന്ന നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

റാന്തലിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പഴകിയ റൈസ്, ചില്ലിച്ചിക്കൻ എന്നിവയും പിടിച്ചെടുത്തു. ലൈസൻസ് വ്യവസ്ഥ ലംഘിച്ചതിന് ഇരു സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി പിഴ ഈടാക്കുമെന്ന് ക്ലിൻ സിറ്റി മാനേജർ പി പി ബൈജു പറഞ്ഞു. സീനിയർ പബ്ബിക് ഹെൽത്ത് ഇൻസ്പെക്ടർ സജില വളർപ്പാൻകണ്ടി, പി എച്ച് ഐമാരായ ആർ ഫിയാസ് , ഇ .ബിന്ദു  എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags