'ബ്ലൂ ഫ്‌ളാഗ്' പദവി ലഭിക്കുന്നതിന് കണ്ണൂർ ചാൽ ബീച്ച് പരിഗണനയില്‍
ശുചിത്വവും പാരിസ്ഥിതിക മാനദണ്ഡങ്ങളും ആധാരമാക്കിയുള്ള 'ബ്ലൂ ഫ്‌ളാഗ്' പദവി ലഭിക്കുന്നതിന് കണ്ണൂരിലെ മീന്‍കുന്ന് ചാല്‍ ബീച്ച് പരിഗണനയില്‍. അംഗീകാരം ലഭിക്കുന്നതിനുള്ള വിദഗ്ധപരിശോധന ആരംഭിച്ചു. പദവിലഭിച്ചാല്‍ കേരളത്തിലെ രണ്ടാമത്തെ 'ബ്ലൂ ഫ്‌ളാഗ്' ബീച്ചായി ചാല്‍ ബീച്ച് മാറും. നിലവില്‍ സംസ്ഥാനത്ത് കോഴിക്കോട്ടെ കാപ്പാട് ബീച്ചിന് മാത്രമാണ് 'ബ്ലൂ ഫ്‌ലാഗ്' പദവിയുള്ളത്.
tRootC1469263">ശുചിത്വമുള്ള, പരിസ്ഥിതിസൗഹൃദ ബീച്ചുകളെയാണ് ബ്ലൂ ഫ്‌ലാഗിന് പരിഗണിക്കുക. ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എജുക്കേഷനാണ് പദവി നല്‍കുന്നത്. കടല്‍ജലത്തിന്റെ ശുദ്ധത, തീരത്തിന്റെ ശുചിത്വം, സുരക്ഷാക്രമീകരണം എന്നിവയാണ് പദവി നൽകുന്നതിന് പരിഗണിക്കുന്നത്. ഭിന്നശേഷി, ശിശുസൗഹൃദ സൗകര്യങ്ങള്‍ എന്നിവയും പദവി നല്‍കുന്നതിന് മാനദണ്ഡങ്ങളാണ്.

അതുകൊണ്ടുതന്നെ ബീച്ചിലിപ്പോൾ അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. ഇതിനായി മുത്തൂറ്റ് ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍നിന്ന് ഡി.ടി.പി.സി.ക്ക് 10 ലക്ഷത്തോളം രൂപ അനുവദിച്ചു. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്ന പുതിയ നിര്‍മാണങ്ങളൊന്നും ബീച്ചില്‍ നടത്തില്ല. നിലവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി 'മാതൃകാ ഡെസ്റ്റിനേഷനായി' ഉയര്‍ത്തി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
ഗോള്‍ഡന്‍ ബീച്ച് (ഒഡിഷ), ശിവ്‌രാജ്പുര്‍ ബീച്ച് (ഗുജറാത്ത്), ഗോഗ്‌ല ബീച്ച് (ദിയു), രാധാനഗര്‍ ബീച്ച് (അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍), കാസര്‍കോട് ബീച്ച്, പഡുബിദ്രി ബീച്ച് (രണ്ടും കര്‍ണാടക), റിഷികൊണ്ട ബീച്ച് (ആന്ധ്ര) എന്നിവയാണ് രാജ്യത്തെ മറ്റു 'ബ്ലൂ ഫ്‌ലാഗ്' ബീച്ചുകള്‍. 51 രാജ്യങ്ങളിലായി 5038 ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.
.jpg)


