കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ സഹതടവുകാരൻ്റെ കാൽ കമ്പിപ്പാര കൊണ്ട് അടിച്ചു തകർത്തു
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ അക്രമത്തിൽ സഹതടവുകാരന് പരുക്കേറ്റു.കമ്പി പാരകൊണ്ട് അടിയേറ്റ് തടവുകാരന് പരുക്കേറ്റു. ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം പി വിനോദനാണ് (42) പരിക്കേറ്റത്. അബ്ദുൽ ജബ്ബാർ, അർഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചത് വിനോദിൻ്റെ കാൽ എല്ലുകൾ പൊട്ടുകയും മുട്ടിന് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ് കഴിഞ്ഞ 24 ന് രാവിലെ 10.30 നാണ് സംഭവം വാക് തർക്കത്തെ തുടർന്ന് രണ്ടു പേർ ചേർന്ന് സഹതടവുകാരെ അക്രമിക്കുകയായിരുന്നു.
ഇരുവർക്കുമെതിരെ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു തടവുകാരെ കൊണ്ടു നിറഞ്ഞു കവിഞ്ഞ കണ്ണൂർ സെൻട്രൽ ജയിലിൽ ഇവർ തമ്മിൽ ഏറ്റുമുട്ടുന്നത് ജയിൽ അധികൃതർക്ക് തലവേദനയായിട്ടുണ്ട് കാപ്പാ കേസിലെ പ്രതികൾ തമ്മിൽ ജയിലിൽ ഏറ്റുമുട്ടുന്നത് പതിവ് സംഭവമാണ്. രാഷ്ട്രീയ കൊലപാതകങ്ങളിലും ആക്രമങ്ങളിലും ശിക്ഷിക്കപ്പെടുന്നവരുടെ അതിപ്രസരമാണ് കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്. ഏറ്റവും ഒടുവിൽ അരിയിൽ ഷുക്കൂർ, ധനരാജ് വധക്കേസിലെ പ്രതികളെ മാറ്റിയതും കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ്.
കൊലപാതക കേസുകളിൽ ഉൾപ്പെടെയുള്ള പ്രതികൾ അനുദിനം പെരുകുമ്പോഴും ഇവരെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് ജയിൽ ജീവനക്കാരില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട് ഓപ്പറേഷൻ തൂഫാൻ പദ്ധതി തുടങ്ങിയതു മുതൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിനിടെ പിടിയിലാവുകയും റിമാൻഡിലാവുകയും ചെയ്യുന്ന പ്രതികളുടെ ഒഴുക്കാണുണ്ടാകുന്നത് ജയിലുകൾ നിറഞ്ഞു കവിയുന്നത് വൻ സുരക്ഷാ പ്രശ്‌നം തന്നെയുണ്ടാക്കുന്നുണ്ട്.
.jpg)

