കണ്ണൂർ പയ്യാമ്പലത്ത് മയക്കുമരുന്ന് വിൽപ്പന : ലൈഫ് ഗാർഡ് അറസ്റ്റിൽ

google news
dfjh

കണ്ണൂർ :പയ്യാമ്പലം ബീച്ചിൽ മയക്കുമരുന്ന് ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് അറസ്റ്റിലായത്.

പ്രതിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത് രതീശൻ പയ്യാമ്പലം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

Tags