കണ്ണൂര്‍ ആയിക്കരയില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
Nov 21, 2024, 19:58 IST
കണ്ണൂര്‍ : കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി രക്ഷപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി രജിസ്േ്രടഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. അടിയന്തര നടപടികള്‍ക്കായി അപകട വിവരം മുഖ്യമന്ത്രിയുടേയും ഫിഷറീസ് വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രത്യേകം കത്ത് നല്‍കി.
അടിയന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും നാവികസേന, കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.