കണ്ണൂരിൽ അസം സ്വദേശിയായ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നത് സംശയ രോഗത്താലെന്ന് മൊഴി നൽകി: അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്
ചിറ്റാരിപറമ്പ് :മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ആസാം സ്വദേശിയെ കണ്ണവ പൊലിസ് അറസ്റ്റു ചെയ്തു. റഫീജുൽ ഇസ്‌ലാ (29) മാണ് ഭാര്യ സജദ ഖാത്തുവിനെ (23)കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയ്ക്ക് ചിറ്റാരിപറമ്പിൽ ചെള്ളത്ത് വയലിലെ വാടക വീട്ടിലാണ് സംഭവം. കൊലയ്ക്കു ശേഷം പൊലിസ് സ്റ്റേഷനിൽ ഹാജരായ
റഫീജുവിനെ കണ്ണവം പൊലിസ് കസ്റ്റഡിയിലെടുത്തു .
ചൊവ്വാഴ്ച്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സജദ ഖാത്തുവിൻറെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷംആസാമിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം വിട്ടുകൊടുക്കും. ദമ്പതികൾക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുണ്ട്. ഇന്നലെ രാത്രിയിൽ ഇവരുടെ വീട്ടിൽ നിന്നും ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ചിറ്റാരിപ്പറമ്പിൽ തൊഴിലാളിയാണ് റഫിജൂൽ. കഴിഞ്ഞ ഒരാഴ്ച്ചയായി ദമ്പതികൾ തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നതായി അയൽവാസികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഭാര്യയുമായി താൻ ഏറെക്കാലമായി അകൽച്ചയിലായിരുന്നുവെന്ന് പ്രതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഭാര്യയ്ക്ക് പരപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് ഷാൾ കൊണ്ടു കഴുത്ത ഞെരിച്ചു കൊന്നതാണെന്നാണ് പ്രതി പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നത്.
.jpg)

