അരിക്കടുക്ക കഴിക്കാനായി മുറിച്ചപ്പോൾ കണ്ടത് സ്റ്റാപ്ലർ പിൻ ; വാങ്ങിയ ഹോട്ടലിൽ വിളിച്ചു ചോദിച്ചപ്പോൾ 'ഒരു പിൻ മാത്രമല്ലേ കിട്ടിയുള്ളു'വെന്ന് പരിഹാസം ; സംഭവം കണ്ണൂർ ഇരിട്ടിയിൽ
കണ്ണൂർ : ഇരിട്ടി താഴെ പഴയ ബസ് സ്റ്റാൻഡിലെ ഹോട്ടലിൽ നിന്നും വാങ്ങിയ അരിക്കടുക്കയിൽ സ്റ്റാപ്ലർ പിൻ കണ്ടെത്തി. ഇരിട്ടി നഗരത്തിലെ ആശുപത്രി ജീവനക്കാരി ഫോൺ വഴി ഓർഡർ ചെയ്ത എട്ട് അരിക്കടുക്കയിൽ ഒന്നിലാണ് തറഞ്ഞു നിൽക്കുന്ന സ്റ്റാപ്ളർ പിൻ കണ്ടെത്തിയത്.
ഇതിൻ്റെ ഒരു കഷ്ണം കഴിക്കാനായി മുറിച്ചു മാറ്റിയപ്പോഴാണ് പിൻ കണ്ടത്. ഇതു ശ്രദ്ധിക്കാതെ കഴിച്ചിരുന്നുവെങ്കിൽ തൊണ്ടയിൽ കുടുങ്ങി അപകടം സംഭവിക്കുമായിരുന്നുവെന്ന് ഉപഭോക്താവ് പറയുന്നു.
tRootC1469263">ഈ കാര്യം വിളിച്ചു ചോദിച്ചപ്പോൾ ഹോട്ടൽ നടത്തിപ്പുകാർ ഒരു പിൻ മാത്രമല്ലേ കിട്ടിയുള്ളുവെന്ന് പറഞ്ഞു നിസാരവൽക്കരിച്ച് കൊണ്ട് പരിഹസിച്ചതായി ഉപഭോക്തവായ യുവതി പറഞ്ഞു. സ്ഥിരം വൈകിട്ട് ഇവിടെ നിന്നാണ് ഇവർ ചായക്കടി ആശുപത്രി ജീവനക്കാർക്കായി ഓർഡർ ചെയ്തു വരുത്തുന്നത്. സ്ഥിരം കസ്റ്റമർക്കാണ് ഹോട്ടൽ നടത്തിപ്പുകാരിൽ നിന്നും ഈ ദുരനുഭവം നേരിട്ടത്.
.jpg)


