കണ്ണൂർ ഇരിക്കൂർ നിയോജകമണ്ഡലത്തിലെ അംഗൻവാടികൾക്ക് "കിടക്കകൾ" സ്നേഹസമ്മാനമായി നൽകി എംഎൽഎ

irikkoor anganawadi bed
irikkoor anganawadi bed

ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു

ഉളിക്കൽ : ഇരിക്കൂർ നിയോജകമണ്ഡലത്തിലെ അംഗൻവാടികളിലേക്കായി എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച കിടക്കകളുടെ  നിയോജക മണ്ഡലം തല വിതരണോദ്ഘാടനം ഉളിക്കൽ ടൗണിൽ നടന്നു.  268 അംഗൻവാടികളിലേക്കാണ് ഈ കിടക്കകൾ വിതരണം ചെയ്യുന്നത്. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഉണ്ണിമിശിഹാ ഇടവക വികാരി ഫാ.തോമസ് കിടാരത്തിൽ അനുഗ്രഹപ്രഭാക്ഷണം നടത്തി. 

tRootC1469263">

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിസി ഒ എസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ചാക്കോ പാലക്കലോടി,സിടിപിഒ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ നിഷ പാലത്തടത്തിൽ,ഉളിക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  സമീറ പള്ളിപ്പാത്ത്,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ടോമി മൂക്കനോലി, സുജ ആഷി, ആയിഷ ഇബ്രാഹിം, ശ്രീദേവി പുതുശേരി, മിനി ഈറ്റിശ്ശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുര്യാക്കോസ് മണിപ്പാടത്ത്,ശശി പികെ, ടി എൻ എ ഖാദർ, സുജി, ഡോജു വരിക്കമാക്കൽ, ജിജോ തോമസ്, റസാക്ക്, ബിനു മുട്ടത്തിൽ ഐസിഡിഎസ് സൂപ്പർവൈസർ ഷൈന പി എന്നിവർ പ്രസംഗിച്ചു.

Tags