കണ്ണൂർ വിമാനത്തലവളത്തിൽ വീണ്ടും സ്വർണവേട്ട: കാസർകോട് സ്വദേശികൾ പിടിയിൽ

goldkannur
goldkannur

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തലവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി .രണ്ടു പേരിൽ നിന്നായി അന്താരാഷ്ട്ര മാർക്കറ്റിൽ 82 ലക്ഷം രൂപ വില വരുന്ന 1451 ഗ്രാം സ്വർണമാണ് പിടികൂടി. 

കാസർകോട് സ്വദേശികളായ അബ്ദുൽ ലത്തീഫ്, സാൽമാൻ പാരിസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡി.ആർ.ഐയും കസ്റ്റംസും ചേർന്നാണ് ചൊവ്വാഴ്ച്ച രാവിലെ പരിശോധന നടത്തിയത് 'കസ്റ്റംസ് ഡെപ്യുട്ടി കമ്മിഷണർ സി.വി ജയകാന്ത്, സൂപ്രണ്ട് കൂവൻ പ്രകാശൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

tRootC1469263">

Tags