കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടു പേരില്‍ നിന്നായി വിദേശകറന്‍സി പിടികൂടി
Mon, 13 Mar 2023

തലശേരി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 18ലക്ഷത്തിന്റെ വിദേശകറന്‍സിയുമായി രണ്ടുയുവാക്കള്‍ പിടിയില്‍. ദുബൈയിലേക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശികളായ യുവാക്കളില്‍ നിന്നാണ്‌വിദേശകറന്‍സി പിടികൂടിയത്.
റനീസെന്നയാളില്‍ നിന്നും 12,26,250രൂപയുടെ വിദേശകറന്‍സിയും യു. എസ് ഡോളറും റസനാസില്‍ നിന്ന് 6,40,500രൂപ വിലവരുന്ന സൗദി റിയാലുമാണ് പിടികൂടിയത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിന് കസ്റ്റംസ് അസി.കമ്മിഷണര്‍ ശിവരാമന്‍ നേതൃത്വം നല്‍കി.