കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ ദാരുണാന്ത്യം

google news
sajeevan


തളിപ്പറമ്പ് : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏര്യം കണാരം വയലിലെ  മുതിരയിൽ വീട്ടിൽ എം. സജീവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട് മലയോര ഹൈവേയിൽ പൂവം ടൗണിലാണ് അപകടം നടന്നത്. ആലക്കോട് ഭാഗത്തു നിന്നും വരുന്ന കെ.എൽ.59 എഫ്.2900 ആപ്പിൾ എന്ന സ്വകാര്യ ബസാണ്  കെ.എൽ.59 ഡബ്ള്യു - 2 833 പൾസർ ബൈക്കിൽ ഇടിച്ചത്. 

കണാരം വയലിലെ കണ്ണൻ -ചേയിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജി (അധ്യാപിക, കാര്യപ്പള്ളി സ്ക്കൂൾ). മക്കൾ: ഹരികൃഷ്ണൻ, ഹരിനന്ദ. സഹോദരങ്ങൾ: സവിത ( പുളിമ്പറമ്പ്) ഷൈലജ (കണാരം വയൽ). പെയിൻ്റ് വിതരണ ഏജൻസി നടത്തുന്ന സജീവൻ രാവിലെ തളിപ്പറമ്പിലേക്ക് വരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Tags