കാഞ്ഞങ്ങാട് പോളിടെക്‌നിക് വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

s

കാഞ്ഞങ്ങാട് കുശാല്നഗര് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിലെ രണ്ടാംവര്ഷം മെക്കാനിക്കല് വിദ്യാര്ഥിയാണ് രോഹിത്.

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ പോളിടെക്നിക്ക് വിദ്യാര്ഥി മരിച്ചു. പയ്യന്നൂര് കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അലന് (19) ഗുരുതരമായി പരിക്കേറ്റു.

അലനെ മംഗളൂരുവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ മുറിയനാവിയിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് കുശാല്നഗര് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിലെ രണ്ടാംവര്ഷം മെക്കാനിക്കല് വിദ്യാര്ഥിയാണ് രോഹിത്.

tRootC1469263">

കോളജ് യൂണിയന്റെ ആഘോഷപരിപാടിയില് പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേ സ്കൂള് കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ പിറകില്നിന്നു വന്നിടിക്കുകയായിരുന്നു.

Tags