കാഞ്ഞങ്ങാട് പാണത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

A leopard was found dead in a rubber plantation at Panathur, Kanhangad.

കാഞ്ഞങ്ങാട് : പാ​ണ​ത്തൂ​ര്‍ ക​ല്ല​പ്പ​ള്ളി പെ​രു​മു​ണ്ട​യി​ല്‍ പു​ലി​യെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പു​ലി​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു വ​യ​സ് പ്രാ​യം വ​രു​ന്ന ആ​ണ്‍​പു​ലി​യു​ടെ ജ​ഡ​മാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ല്‍ കണ്ടെ​ത്.

റ​ബ​ര്‍ വെ​ട്ടാ​ന്‍ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​ലി​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ട​ത്. ജ​ഡ​ത്തി​ല്‍ പ​രി​ക്കു​ക​ളോ മ​റ്റു പാ​ടു​ക​ളോ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​ഷാം​ശം ഉ​ള്ളി​ല്‍ ചെ​ന്ന​താ​കാ​മോ മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ​കാ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ​യെ​ന്ന് വനം വകുപ്പ്അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ​യ​നാ​ട് നി​ന്നും മൃ​ഗ​ഡോ​ക്ട​ര്‍ എ​ത്തി ചൊവ്വാഴ്ച്ച വൈ​കു​ന്നേ​രം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി. ക​ള്ളാ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച ജ​ഡം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം എ​ന്‍​ടി​സി​എ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് പു​ലി​യു​ടെ ജ​ഡം സം​സ്‌​ക​രി​ച്ചു

Tags