അമൃതവര്‍ഷിണി പുരസ്‌കാരം കാഞ്ഞങ്ങാട് രാമചന്ദ്രന് സമ്മാനിക്കും

Kanhangad Ramachandran to be presented with Amrutha Varshini Award

കണ്ണൂര്‍: കൂത്തുപറമ്പ് അമൃതകലാക്ഷേത്ര സപ്തസാര കള്‍ച്ചറല്‍ മിഷന്‍ നല്‍കുന്ന അമൃതവര്‍ഷിണി പുരസ്‌കാരം സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്. 25000 രൂപയും  പ്രശസ്തി പത്രംവും ശില്പവും വെള്ളികെട്ടിയ വലംപിരി ശംഖു മടങ്ങുന്നതാണ് പുരസ്‌കാരം.10 ന് വൈകുന്നേരം ആറിന്  കൂത്ത്പറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂളില്‍  വെച്ച് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നല്‍കും.

 

ശിവദാസന്‍ എം.പി ഉദ്ഘാടനം ചെയ്യും.പരിപാടിയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ഗാനമേള, നൃത്തനൃത്യങ്ങളും അരങ്ങേറും.വാര്‍ത്താ സമ്മേളനത്തില്‍ ഡയരക്ടര്‍ രാജേഷ് തന്ത്രി,എ സജീവന്‍ , ജീജി രാജേഷ്, എസ് അഭിനവ്   പങ്കെടുത്തു.

Tags