കല്യാണിയുടെ കൊലപാതകം ഭർതൃവീട്ടുകാർ ദുഖിക്കുന്നത് കാണാൻ വേണ്ടി ; ‘കുഞ്ഞിനെ അവര്‍ ലാളിക്കുന്നത് ഇഷ്ടമല്ലായിരുന്നു - സന്ധ്യ

Kalyani's murder was to see her in-laws grieve; 'They didn't like the way she pampered the child' - Sandhya
Kalyani's murder was to see her in-laws grieve; 'They didn't like the way she pampered the child' - Sandhya

എറണാകുളം : ആലുവയില്‍ മൂന്ന് വയസുകാരി കല്ല്യാണിയെ പു‍ഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അമ്മ സന്ധ്യ. ഭർതൃവീട്ടുകാർ ദുഖിക്കുന്നത് കാണാനാണ് കൊലപാതകം നടത്തിയതെന്നാണ് സന്ധ്യ പറഞ്ഞത്. കുഞ്ഞിനെ ഭർതൃവീട്ടുകാർ ലാളിക്കുന്നത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. കല്ല്യാണിയെ ലാളിക്കുന്നതിൽ നിന്ന് ഭർതൃമാതാവിനെ സന്ധ്യ വിലക്കിയിരുന്നു.

tRootC1469263">

അതിനിടെ സന്ധ്യയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്. രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ചൊവ്വാഴ്ച്ച വൈദ്യ പരിശോധനയ്ക്കു ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ സന്ധ്യയെ റിമാന്‍ഡ് ചെയ്തിരുന്നു. സന്ധ്യയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും.

 കല്യാണിയുടെ  സംസ്കാര ചടങ്ങ് ഇന്നലെ വൈകിട്ട് നടന്നു. തിരുവാണിയൂർ പൊതുശ്മശാനത്തിനാണ് കുഞ്ഞിന്റെ സംസ്കാരം നടന്നത്. കുട്ടിയുടെ അച്ഛൻ്റെ വീട്ടുകാർ ആണ് മൃതദേഹം ഏറ്റെടുത്തത്.ർ
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. 

പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പിന്നീടാണ് കുട്ടിയെ പു‍ഴയിലെറിഞ്ഞതെന്ന് ഇവര്‍ പൊലീസിന് മൊ‍ഴി നല്‍കിയത്. തുടര്‍ന്ന് സ്കൂബ ടീം അടക്കം നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Tags