കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

കൽപ്പറ്റ:കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്ക് .പുളിയാർമല ഐടിഐക്ക് സമീപമാണ് സംഭവംഐടിഐ വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദു (19) നാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്. കനത്ത മഴയിൽ കാറ്റിലും ബസ്റ്റോപ്പിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കൽപ്പറ്റ പുളിയാർ മല ഐടിഐക്ക് സമീപമാണ് അപകടം. ഐടിഐ വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദു എന്ന 19 കാരനാണ് ഗുരുതരമായി പരിക്കേറ്റത്. കൽപ്പറ്റ പനമരം സംസ്ഥാന പാതയിൽ 5 മണിയോടെ യാണ് സംഭവം.
ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്. നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വയനാടിൻറ വിവിധ ഭാഗങ്ങളിൽ 4 മണിയോടെ കനത്ത മഴയാണ് പെയ്തത്.. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ലും കനത്ത കാറ്റിലും വ്യാപക കൃഷിനാശമുണ്ടായി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു പലയിടത്തും മരം വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു.