കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും; ഇതുവരെ 7 മരണം

wayanad

ദുരന്ത സ്ഥലത്തെ രണ്ടാം സോണ്‍ കേന്ദ്രീകരിച്ച് ആണ് ഇന്ന് കൂടുതല്‍ തെരച്ചില്‍ നടക്കുക

കള്ളാടി തുരങ്കപാത നിര്‍മ്മാണ ദുരന്തത്തില്‍ കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ദുരന്തം ഉണ്ടായി അഞ്ചാം ദിവസമായ ഇന്ന് വരെ 7 പേരുടെ മരണം ആണ് സ്ഥിരീകരിച്ചത്. 

ദുരന്ത സ്ഥലത്തെ രണ്ടാം സോണ്‍ കേന്ദ്രീകരിച്ച് ആണ് ഇന്ന് കൂടുതല്‍ തെരച്ചില്‍ നടക്കുക. സ്ഥലം സന്ദര്‍ശിക്കാന്‍ കൊങ്കണ്‍ വിദഗ്ധ സംഘം ഇന്ന് എത്തിയേക്കും. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി അധികൃതര്‍ അറിയിച്ചു. അതെ സമയം സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച 49 കുടുംബങ്ങളിലെ 132 പേര്‍ ക്യാമ്പില്‍ തുടരുകയാണ്.

Tags