കള്ളാടി ദുരന്തം: കാണാതായവര്‍ക്കായി നാലാം ദിവസവും തെരച്ചില്‍
കഴിഞ്ഞ ദിവസത്തെ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.ഇതോടെ മരണസംഖ്യ ആറായി
വയനാട് കള്ളാടി ദുരന്തത്തില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരും. കൊങ്കണ്‍ റെയില്‍വെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും.കഴിഞ്ഞ ദിവസത്തെ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.ഇതോടെ മരണസംഖ്യ ആറായി
അതേസമയം, ഏറെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ച കള്ളാടി തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. തുരങ്കപാത വിദഗ്ധര്‍, പ്രമുഖ ജിയോളജിസ്റ്റുകള്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാകും പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും സുരക്ഷിതത്വവും വിശദമായി പഠിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി സര്‍ക്കാര്‍ തീരുമാനിക്കുക.
.jpg)

