കള്ളാടി മണ്ണിടിച്ചിൽ ദുരന്തം ; അതിതീവ്ര മഴയുണ്ടായിട്ടും കൃത്യമായ അപകടമുന്നറിയിപ്പ് നൽകാതിരുന്നത് സർക്കാരിന്റെ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ്
വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജില്ലയിൽ അതിതീവ്ര മഴയുണ്ടായിട്ടും കൃത്യമായ അപകടമുന്നറിയിപ്പ് നൽകാതിരുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തം സംഭവിച്ചതിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണ് സമയബന്ധിതമായി നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടു. ഈ മണ്ണ് പൂർണ്ണമായി ഒലിച്ചുപോയിട്ടില്ലെന്നും അതിനോടൊപ്പമുള്ള ഒരു ഭാഗമാണ് ഒലിച്ചിറങ്ങിയതെന്നും സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടക്കുന്നത് നല്ലതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
മീനാക്ഷി പാലത്തിന് സമീപമുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിട്ടും അത് നടപ്പിലാക്കിയില്ലെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയാനോ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനോ ആവശ്യമായ യാതൊരു മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടില്ല. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും അവർക്ക് വസ്ത്രം ഉൾപ്പെടെയുള്ള അത്യാവശ്യ സഹായങ്ങൾ അടിയന്തരമായി എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.jpg)

